ആയുഷ് ചികിത്സകളോടൊപ്പമാണ് പുതിയ ഡിപാര്‍ട്‌മെന്റ് തുറക്കുന്നത്

കോഴിക്കോട് : 
മര്‍കസ് നോളജ് സിറ്റിയിലെ ടൈഗ്രിസ് വാലി വെല്‍നെസ്സ് റിട്രീറ്റില്‍ ഫങ്ക്ഷണല്‍ ആന്‍ഡ് ഇന്റഗ്രാറ്റീവ് മെഡിസിന്‍ ഡിപാര്‍ട്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രവും ആയുഷ് (ആയുര്‍വേദം, യോഗ, നേച്ചുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി) പാരമ്പര്യങ്ങളും സമന്വയിപ്പിച്ചുള്ള ഈ പുതിയ ശാഖ, രോഗശമനത്തിനും ആരോഗ്യപ്രചോദനത്തിനും സമഗ്ര പരിഹാരങ്ങള്‍ നല്‍കുന്നത തരത്തിലാണ് നടപ്പാക്കുന്നത്. രോഗലക്ഷണങ്ങള്‍ക്കപ്പുറം രോഗമൂലങ്ങള്‍ നീക്കുന്നതിനുള്ള ശാസ്ത്രീയ-പാരമ്പര്യ സമന്വയമാണ് ഈ രീതിയിലൂടെ ലക്ഷ്യമിടുന്നത്. 

പ്രമുഖ വ്യവസായി കെ വി സക്കീര്‍ ഹുസൈന്‍ ഡിപാര്‍ട്‌മെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ടൈഗ്രീസ് വാലി ചെയര്‍മാന്‍ ഡോ. യു കെ ഹാഫിസ് മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സംവിധായകന്‍ റോബിന്‍ തിരുമല, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. കമാല്‍ എച്ച് മുഹമ്മദ്, ഡോ. ഫഹീം, ഡോ. എ പി ഷാഹുല്‍ ഹമീദ്, ഡോ. സ്വാദിഖ് ദീവന്‍, ഡോ. വെങ്കിടേഷ് 
ഡോ. മുഹമ്മദ് റഫീഖ്, ഡോ. മുഹമ്മദ് നാസിം, സുരേഷ് കുമാര്‍ സ്‌കൈബര്‍ ടെക് സംസാരിച്ചു.

സംസ്ഥാനത്തെ തന്നെ പ്രധാന 'സെന്റര്‍ ഓഫ് എക്‌സലന്‍സ്' ആയി ഉയര്‍ന്നുവരുന്ന ടൈഗ്രിസ് വാലിയുടെ പുതിയ സംരംഭം ആയുഷ് മൂല്യങ്ങളുടെ ആധുനിക പ്രയോഗത്തിലൂടെ ഉയര്‍ന്ന ഫലങ്ങള്‍ നേടാനുള്ള സാധ്യത ശക്തിപ്പെടുത്തുന്നു. രോഗ നിര്‍ണയ സംവിധാനങ്ങള്‍, പ്രിവന്റിവ് കെയര്‍ എന്നിവയുടെ സംയോജനം ഇതിന്റെ പ്രത്യേകതയാണെന്നും അധികൃതര്‍ പറഞ്ഞു.
യുനെസ്‌കോയുടെ 2023 ഐ സി സി എന്‍ അന്താരാഷ്ട്ര പുരസ്‌കാരവും 2022ല്‍ ആയുഷ് അടിസ്ഥാനമാക്കിയുള്ള ഉന്നത നിലവാരത്തിനുള്ള 'സ്വദേശ് സമ്മാന്‍' ദേശീയ പുരസ്‌കാരവും നേടിയ സ്ഥാപനമാണ് ടൈഗ്രിസ് വാലി. ഫങ്ഷനല്‍ മെഡിസിന്‍, ആയുര്‍വേദം, യോഗ, നാച്ചുറോപതി തുടങ്ങിയ പ്രാചീന ചികിത്സാ സമ്പ്രദായങ്ങള്‍ ജീവിതം മാറ്റുന്ന അനുഭവങ്ങളായി ഇവിടെ ലഭ്യമാണ്.  

ഫോട്ടോ: ടൈഗ്രിസ് വാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫങ്ക്ഷണല്‍ ആന്‍ഡ് ഇന്റഗ്രാറ്റീവ് മെഡിസിന്‍ ഡിപാര്‍ട്‌മെന്റിന്റെ ഉദ്ഘാടനം കെ വി സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കുന്നു

Post a Comment

أحدث أقدم