താമരശ്ശേരി : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് അറുതി വരുത്തുന്നതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നിയോജക മണ്ഡലം എം.എൽ.എ ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തിൽ ജനകീയ ആലോചനാ യോഗം താമരശ്ശേരി വ്യാപാര ഭവനിൽ ചേർന്നു. നിലവിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തുകയും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിക്കുകയും അതുപ്രകാരമുള്ള തുടർ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.
വാർഡ് അടിസ്ഥാനത്തിൽ മൈക്രോ ലെവൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിനും ക്രൈം മാപ്പിംഗ് നടത്തുന്നതിനും പഞ്ചായത്ത് മുനിസിപ്പൽ ഭരണസമിതികൾ നേതൃത്വം നൽകും.
സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥി പാർലമെന്റുകൾ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
പോലീസും എക്സൈസും സംയുക്തമായി പരിശോധനകൾ നടത്തുന്നതിനും ലഹരി കേസുകളുമായി ബന്ധപ്പെട്ട കേസുകളിലും, വിഷയങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കാനും യോഗത്തിൽ ധാരണയായി. യോഗം ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലത്തിൽ ലഹരി നിർമ്മാർജ്ജനത്തിനായി ജനങ്ങളോടൊപ്പം ഒറ്റക്കെട്ടായി പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ സ്വാഗതം പറഞ്ഞു.
മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ, എം.എ റസാഖ് മാസ്റ്റർ, കെ.ബാബു, ഗിരീഷ് തേവള്ളി, സി.ടി ഭരതൻ മാസ്റ്റർ, കെ.കെ.എ കാദർ, നാസർ ഫൈസി കൂടത്തായ്, ജൗഹർ പൂമംഗലം, സി.കെ സാജിദത്ത്, കെ. സന്തോഷ് മാസ്റ്റർ, പി.കെ ഗംഗാധരൻ, നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനി, അബ്ദുൽസലാം താമരശ്ശേരി ഡി.വൈ.എസ്.പി, അസിസ്റ്റൻറ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ, കെ.സുഷീർ, ബി.പി.ഒ മെഹറലി തുടങ്ങിയവർ സംസാരിച്ചു.
ചിത്രം -
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ താമരശ്ശേരിയിൽ വിളിച്ചു ചേർത്ത ആലോചനാ യോഗം ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
إرسال تعليق