കോഴിക്കോട്: സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ പേരിൽ സംസ്ഥാനത്തുടനീളം വലിയ ധൂർത്തു നടത്തുന്നത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും എൽഡിഎഫ് സർക്കാർ ധൂർത്ത് ഒരു മുഖമുദ്രയായി എടുത്തിരിക്കുകയാണെന്നും കേരളാ കോൺഗ്രസ് (ജേക്കബ്) അനൂപ് ജേക്കബ് എം.എൽ.എ. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ പാർട്ടി നേതൃസംഗമം ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

ന്യായമായ ആവശ്യങ്ങൾക്കായി സഹന സമരം നടത്തുന്ന ആശാ വർക്കർമാരുടേയും അംഗൻവാടി ജീവനക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിമുഖത പുലർത്തുന്ന സർക്കാർ ആഘോഷങ്ങളുടെ പന്തലിനും പരസ്യത്തിനുമായി കോടിക്കണക്കിനു രൂപയാണ് ധൂർത്തടിക്കുന്നത്.പൊതു സമൂഹം ഇത് തിരിച്ചറിയുമെന്നും അനൂപ് പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സി.വീരാൻകുട്ടി, രാജൻവർക്കി, പ്രദീപ് ചോമ്പാല, മനോജ് ആവള, ചക്രപാണി കുറ്റ്യാടി, ഷെഫീഖ് തറോപ്പൊയിൽ, സലീം പുല്ലടി, കെ.എം.നിസാർ, പ്രദീഷ് കാപ്പുങ്കര, ആഷിക് പി. അശോക്, തോമസ് പീറ്റർ, രാജേഷ് കൊയിലാണ്ടി, പൗലോസ് കരിപ്പാക്കുടി, വി.ഡി.ജോസ്, പി.പി.നൗഷാദ്, നാസർ ബേപ്പൂർ തുടങ്ങിയവർ പ്രസംഗിച്ചു. മെയ് 9,10 തിയതികളിൽ കോട്ടയത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും കോഴിക്കോട് ജില്ലയിൽ നിന്നു 300 പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

പടം :കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ നേതൃസംഗമം നളന്ദ ഓഡിറ്റോറിയത്തിൽ പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم