തിരുവമ്പാടി:
ലഹരിയിൽ വീഴാത്ത ഗ്രാമം.സൗഹൃദം വാഴുന്ന ഗ്രാമം.

എൻ്റെ സുന്ദര തിരുവമ്പാടി എന്ന സന്ദേശം ഉയർത്തിപിടിച്ച് ലഹരി മുക്ത ഗ്രാമം പദ്ധതിക്കായി കർമ്മ പദ്ധതികൾ തയ്യാറാക്കി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയ കൺവെൻഷൻ.

പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലയ്ക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.എച്ച്.ഐ. സുനീർ കർമ്മ പദ്ധതി അവതരിപ്പിച്ചു.

വാർഡ് തല നിർവ്വാഹക സമിതി രൂപീകരണ യോഗങ്ങൾ, ആരോഗ്യ ജാഗ്രത: പകർച്ചവ്യാധി,ലഹരി വിരുദ്ധ അയൽകൂട്ടങ്ങൾ ( വാർഡ്തലം), വാർഡ് തല സന്ദേശ പരിപാടികൾ,മാതൃ സംഗമം അങ്കണവാടി വാർഡ്തലം, ലഹരിക്കെതിരെ സൗഹൃദ ജന മതിൽ,
ഫുട്ബോൾ മത്സരം, ക്രിക്കറ്റ് മത്സരം,
സ്കൂൾ തല ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ക്വിസ് മത്സരം,ബോധവത്ക്കരണ ക്ലാസ്സ്,ഫ്ലാഷ് മോബ്,സ്കൂൾ ലഹരി വിരുദ്ധ സേന,ഗ്രാമപഞ്ചായത്തിൽ 8 കൗൺസിലിംഗ് സെൻ്ററുകൾ,വിനോദ സഞ്ചാര കേന്ദ്രളിൽ പരിശോധനാ സ്ക്വാഡുകൾ തുടങ്ങി വിവിധ കർമ്മപദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം.

പരിപാടിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ,രാജു അമ്പലത്തിങ്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മുഹമ്മദലി കെ.എം, സെക്രട്ടറി ഷാജു കെ.എസ്, കുര്യാച്ചൻ തെങ്ങുമൂട്ടിൽ,എ.കെ മുഹമ്മദ്,റോബർട്ട് നെല്ലിക്കാതെരുവിൽ, സജി ഫിലിപ്പ്,രമേഷൻ കെ.പി, ഷിജു കെ.വി, പോലീസ് സബ് ഇൻസ്പെക്ടർ ബെന്നി എക്സൈസ് വകുപ്പ്,,കുടുംബശ്രീ, ഐ.സി.ഡി.എസ്, സ്കൂൾ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ചെയർമാനും, സെക്രട്ടറി ഷാജു കെ.എസ് കൺവീനർ ഉം,സുനീർ മുത്താലം കോ ഓർഡിനേറ്ററുമായി വിപുലമായ പഞ്ചായത്ത് തല ജനകീയ കർമ്മ സമിതിക്ക് രൂപം നൽകി.

Post a Comment

أحدث أقدم