കണ്ണോത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മാഫിയാ സംഘങ്ങളുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് കണ്ണോത്തങ്ങാടിയിൽ പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടന്നു.

ഇന്നലെ വൈകുന്നേരം പാർട്ടി ഓഫീസിൽ ഇറങ്ങി വന്ന ലോക്കൽ കമ്മിറ്റി അംഗത്തെ വഴിയിൽ തടഞ്ഞു വെക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

പൊതു പ്രവർത്തകർക്കെതിരെ ലഹരി മാഫിയ സംഘത്തിൻ്റെ സംഘടിത നീക്കത്തിനെതിരെ കണ്ണോത്തങ്ങാടിയിൽ പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടന്നു.

പ്രതിഷേധ പ്രകടനത്തിനും കോർണർ യോഗത്തിനും കെ എം ജോസഫ് മാസ്റ്റർ നേതൃത്വം നൽകി
കണ്ണോത്ത് അങ്ങാടിയിലും പരിസര പ്രദേശത്തും വർദ്ധിച്ചു വരുന്ന അനധികൃത ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിന് അറുതി വരുത്തുക, അനധികൃത ലഹരി മാഫിയാസംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക ഇതിനായി എല്ലാ ജനവിഭാഗങ്ങളും അണിനിരക്കണമെന്നും യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് ജോസഫ് മാസ്റ്റർ ആഹ്വാനം ചെയ്തു.

എല്ലാ വിഭാഗം ജനങ്ങളുടെയും സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന അനധികൃത ലഹരി വിപണനം കണ്ണോത്തങ്ങാടിയിൽ അനുവദിക്കില്ല എന്ന താക്കീത് യോഗം നൽകുകയുണ്ടായി.

സുബ്രഹ്മണ്യൻ, റെജി, ലിൻസ് വർഗീസ്, റാഷിദ്, അപ്പുവേട്ടൻ , നൗഷാദ്, ബാലൻ, സാലി ,സാജിദ് പാലക്കൽ, ജോബി ഷ്, ബേബി ജോൺ, എന്നിവർ നേതൃത്വം നൽകി

Post a Comment

أحدث أقدم