കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ലോകരോഗ്യ ദിനചാരണം നടത്തി.
കൂമ്പാറ ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൽ നടന്ന ചടങ്ങിൽ
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. ദിവ്യ പി കെ സ്വാഗതം ആശംസിച്ചു.
ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ
മേരി തങ്കച്ചൻ ചടങ്ങിൽ മുഖ്യ അഥിതിയായി പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ബാബു മൂട്ടോളി, ബിന്ദു ജയൻ,
പി എച്ച് എൻ മിനിമോൾ എന്നിവർ ആശംസയർപ്പിച്ചു.
കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ
ഗൈനക്കോളജിസ്റ്റ് ഡോക്ടർ Dr. ദിവ്യ സി പി ഗർഭകാല പരിചരണ ബോധവതകരണക്ലാസ്സ് നൽകി. ഗർഭിണികൾക്കുള്ള ക്ലിനിക്കും, ആരോഗ്യം ആനന്ദം അകറ്റാം അർബുധം പരിപാടിയുടെ ഭാഗമായി 20 പതോളം പേർക്ക് പാപ് സ്മെയർ പരിശോധനയും ജീവനക്കാർക്കുള്ള പരിശീലനവും സ്ത്രീ രോഗവിദഗ്ദ്ധ Dr. ദിവ്യ സി പി യുടെ നേതൃത്വത്തിൽ നടത്തി.
പരിപാടിയിൽ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരും,ആശ പ്രവർത്തകരും പങ്കെടുത്തു.
ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ സി നന്ദി പറഞ്ഞു.
إرسال تعليق