കോഴിക്കോട്:
മൊബൈലിൽ ചിത്രമെടുത്ത് പിഴ ഈടാക്കരുതെന്ന നിർദേശം തിരുത്തി ട്രാൻസ്പോർട്ട് കമീഷണർ. കേന്ദ്ര മോട്ടോർവാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളിൽ മാത്രം കാമറ വഴി പിഴ ചുമത്തിയാൽ മതിയെന്ന ഗതാഗത കമീഷണറുടെ നിർദേശം വിവാദയതോടെയാണ് ശനിയാഴ്ച വൈകീട്ട് വിളിച്ചുചേർത്ത ആർ.ടി.ഒമാരുടെയും ജോയന്റ് ആർ.ടി.ഒമാരുടെയും യോഗത്തിൽ തീരുമാനം മാറ്റിയത്.
കേന്ദ്ര മോട്ടോർവാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ ഇൻഷുറൻസ്, ഫിറ്റ്നസ്, പെർമിറ്റ് ഇല്ലാത്തതുൾപ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങൾക്കും ഇ-ചലാൻ വഴി പിഴ ചുമത്താമെന്നാണ് അറിയിച്ചത്.
ഇതുസംബന്ധിച്ച് ഉടൻ ഉത്തരവിറക്കുമെന്നും യോഗത്തിൽ ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു. വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷൻ-ഫിറ്റ്നസ് കാലാവധി കഴിയുക, പുക പരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഉത്തരവ്.
إرسال تعليق