താമരശ്ശേരി: കൈതപ്പൊയിലിൽ നോളജ്സിറ്റിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ പയോണ സ്വദേശി വില്ലൂന്നിപ്പാറ അബ്ദുറഹിമാൻ (44) മരിച്ചു.

ഏപ്രിൽ പതിനൊന്നിന് രാവിലെ ജോലിക്ക് പോകുമ്പോൾ നിയന്ത്രണംവിട്ട ഓട്ടോ അബ്ദുറഹിമാൻ സഞ്ചരിച്ച ബൈക്കിൽ വന്നിടിച്ചായിരുന്നു അപകടം. ഒരാഴ്ചയിലധികമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു. 

ഭാര്യ: നസീമ. 

മക്കൾ: സിനാൻ, മിസിരിയ, നൈനൂനസ്.

 സഹോദരങ്ങൾ: അഷ്റഫ്, സലീം, ഗഫൂർ പയോണ.

Post a Comment

أحدث أقدم