പുതുപ്പാടി:
മലപുറം ,
മലപുറം അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം 2025 ഏപ്രിൽ 19,20,21 തിയ്യതികളിൽ നടക്കും ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി തന്ത്രി പാലക്കോൾ ഇല്ലം ബ്രമ്ഹശ്രീ നാരായണൻ നമ്പൂതിരിപ്പാടിന്റെയും, ക്ഷേത്രം മേൽശാന്തി പാക്കത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെയും മുഖ്യ കാർമ്മികത്വത്തിൽ 19-ന് വൈകുന്നേരം 5 മണിക്ക് കൊട്ടാരക്കോത്ത് നിന്നും ക്ഷേത്ര സന്നിധിയിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയും തുടർന്ന് തൃകൊടിയേറ്റവും നടക്കും 20-ന് കരുവൻകാവ് അയ്യപ്പക്ഷേത്ര സന്നിധി മുതൽ അമ്പലപ്പടി ക്ഷേത്രം വരെ പള്ളിവേട്ട ഘോഷയാത്ര നടക്കും
21--ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രകുളത്തിൽ ഭഗവാൻ്റെ ആറാട്ടും തുടർന്ന് ക്ഷേത്ര സന്നിധിയിൽ ആറാട്ടുസദ്യയും നടക്കും
ഉത്സവത്തിൻ്റെ ഭാഗമായി ഏപ്രിൽ 18-ന് വൈകുന്നേരം സാംസ്കാരിക സമ്മേളനവും
ലഹരി വിരുദ്ധ ബോധവൽകരണവും നടന്നു
എക്സൈസ് ഓഫീസർ ഫഫീക്കലി ക്ലാസെടുത്തു
തുടർന്ന് പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി
ക്ഷേത്രം പ്രസിഡണ്ട് രഞ്ജിത്ത് ഏ പി അദ്ധ്യക്ഷത വഹിച്ചു മാതൃ സമിതി സെക്രട്ടറി നിർമ്മല നമ്പൂതിരിക്കുന്ന് ദീപം തെളിയിച്ചു ക്ഷേത്രം ട്രഷറർ
കെ വിജയകുമാർ ഉപഹാര സമർപ്പണം നടത്തി
ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻ ജിതേഷ് വളഞ്ഞ പാറ കൺവീനർ ഷിബിൻ നമ്പൂതിരിക്കുന്ന് ട്രഷറർ നിബിൻ അമ്പലപ്പടി എന്നിവർ അറിയിച്ചു
إرسال تعليق