ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ.കരുണാകരൻ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു.പാർട്ടി ധാരണ പ്രകാരം പ്രസിഡണ്ടായിരുന്ന പി.കെ.ഗംഗാധരൻ രാജി വെച്ച ഒഴിവിലേക്കാണ് കെ.കരുണാകരൻ മാസ്റ്റർ പ്രസിഡണ്ടായത്.പഞ്ചായത്തംഗങ്ങൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്‌ലിം ലീഗിലെ യൂനുസ് അമ്പലക്കണ്ടിയാണ് കെ.കരുണാകരൻ മാസ്റ്ററുടെ പേര് നിർദേശിച്ചത്.അഞ്ചാം വാർഡ് മെമ്പർ കോൺഗ്രസിലെ പി.കെ.ഗംഗാധരൻ പിന്താങ്ങി.19 ൽ 13 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.റിട്ടേണിംഗ് ഓഫീസർ എ.ഇ.ഓഫീസിലെ സീനിയർ സൂപ്രണ്ട് കെ.കെ.അരുണിമ,അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുമോദന യോഗം വിടവാങ്ങിയ ഫ്രാൻസിസ് മാർപാപ്പയ്ക്കും ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്കും ആദരാഞ്ജലിയർപ്പിച്ചാണ് ആരംഭിച്ചത്.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്‌റഫ് മാസ്റ്റർ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ,പി.പി.കുഞ്ഞായിൻ,എം.എം.വിജയകുമാർ,കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻ നായർ,കെ.ബാലകൃഷ്ണൻ മാസ്റ്റർ,പി.വി.സ്വാദിഖ്,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,യു.കെ.അബു ഹാജി,ടി.സദാനന്ദൻ മാസ്റ്റർ,ടി.എം.രാധാകൃഷ്ണൻ,നവാസ് ഈർപ്പോണ,മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.കെ.ഗംഗാധരൻ,പി.അബ്ദുൽ നാസർ,പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,കെ.എം.കോമള വല്ലി,വി.ജെ.ചാക്കോ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബ്ലോക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് സൂപ്പർ അഹമ്മദ് കുട്ടി ഹാജി,കെ.പി.അശോകൻ,പി.പി.കുഞ്ഞമ്മദ്,ആർ.എം.അനീസ്,ടി.ശഫീഖ്,കൊടശ്ശേരി അബൂബക്കർ,വി.ദേവദാസൻ,സി.കെ.കുട്ടി ഹസ്സൻ,ബിജു കുന്നും പുറം,സി.കെ.വിജയൻ മാസ്റ്റർ,സി.മാധവൻ മാസ്റ്റർ,യു.അബ്ദുൽ ബഷീർ മാസ്റ്റർ,മോഹനൻ കല്ലുവീട്ടിൽ,സി.പി.ഉണ്ണിമോയി,ഇഖ്ബാൽ പുറായിൽ,സക്കീർ പുറായിൽ,ജസീന എന്നിവർ സംസാരിച്ചു.
താമരശ്ശേരി വെഴുപ്പൂർ എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപിക വസന്തയാണ് ഭാര്യ.ദീപക്(ജുനിപ്പർ നെറ്റ്‌വർക്സ്,ബംഗളൂരു),കശ്യപ് വി.കരുൺ(സാംസങ്ങ്,ബംഗളൂരു) എന്നിവർ മക്കളും ഡോ:അഞ്ജുഷ(അപ്പോളോ ആശുപത്രി,ബംഗളൂരു) മരുമകളുമാണ്.രണ്ടാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.കരുണാകരൻ മാസ്റ്റർ ഒന്നര വർഷത്തിലധികം പഞ്ചായത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.കോൺഗ്രസ് ബൂത്ത്,വാർഡ് കമ്മിറ്റികളുടെ പ്രസിഡണ്ടായിരുന്ന മാസ്റ്റർ നിലവിൽ മണ്ഡലം വൈസ് പ്രസിഡണ്ടാണ്.കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ച് വരുന്നു.
إرسال تعليق