ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡിലെ കാടാംകുനി-തുവ്വക്കുഴി-തടത്തുമ്മൽ റോഡ് ഉൽഘാടനം നാട്ടുത്സവമായി മാറി.സ്ത്രീകളും കുട്ടികളുമുൾപ്പടെ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തു.ജില്ലാ പഞ്ചായത്തിന്റെ എസ്.സി.ഫണ്ടുപയോഗിച്ച് 338 മീറ്റർ നീളത്തിൽ മൂന്ന് മീറ്റർ വീതിയിൽ മൺ റോഡ് കോൺക്രീറ്റ് നടത്തത്തിയതോടെ പ്രദേശവാസികളുടെ നാലു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനാണ് വിരാമമായത്.ഭൂരിഭാഗവും പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന തുവ്വക്കുഴി നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശമാണ്.ദുർഘടമായ ഇടവഴികൾ മാത്രമായിരുന്നു സഞ്ചരിക്കാനുണ്ടായിരുന്നത്.ഇവിടേക്ക് വാഹന ഗതാഗതം അപ്രാപ്യമായിരുന്നു.ഇരുചക്ര വാഹനം പോലും ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല.ഇതു മൂലം പ്രദേശവാസികൾ പറഞ്ഞറിയിക്കാനാവാത്ത ദുരിതമാണനുഭവിച്ചിരുന്നത്.
പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തുകാർ ഇടവഴി റോഡാക്കി ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെ ഏൽപ്പിക്കുകയായിരുന്നു.പഞ്ചായത്ത് പ്രസ്തുത റോഡ് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയതോടെയാണ് വികസനത്തിന് വഴി തെളിഞ്ഞത്.സാധാരണയിൽ നിന്ന് വ്യത്യസ്തമായി 338 മീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണ്ണമായും ഒരു പദ്ധതിയിലുൾപ്പെടുത്തി ദിവസങ്ങൾ കൊണ്ട് പ്രവൃത്തി പൂർത്തീകരിച്ചതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് ഗ്രാമവാസികൾ.ജി.എസ്.ടി.ഉൾപ്പടെ 22.41 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് തുക.മൽസരാധിഷ്ഠിത ഇ ടെണ്ടറിൽ എസ്റ്റിമേറ്റ് റേറ്റിനേക്കാളും കുറഞ്ഞ തുകക്കാണ് (16.41 ലക്ഷം രൂപ)കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ മാസ്റ്റർ റോഡ് ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.റോഡ് നിർമ്മാണത്തിന് മേൽ നോട്ടം വഹിച്ച ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ടി.പി.രാജേഷിന് വാർഡ് മെമ്പർ യൂനുസ് അമ്പലക്കണ്ടി ഉപഹാരം നൽകി.ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.കെ.ഗംഗാധരൻ,പഞ്ചായത്തംഗങ്ങളായ സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,വിവിധ സംഘടനാ പ്രതിനിധികളായ റസാഖ് മാസ്റ്റർ തടത്തിമ്മൽ,ആർ.എം.അനീസ്,എം.പി.മൂസക്കുട്ടി,ടി.പി.രാരുക്കുട്ടി എന്നിവരും തടായിൽ അബു ഹാജി,വി.സി.അബൂബക്കർ ഹാജി,പി.സുൽഫീക്കർ മാസ്റ്റർ,ടി.ശ്രീനിവാസൻ,കെ.കെ.ചോയിക്കുട്ടി,കെ.പി.ഹംസ,ഇ.കെ.മുഹമ്മദലി,കെ.ടി.എ.ഖാദർ,വി.സി.ഇബ്രാഹീം,കെ.ടി.ഇബ്രാഹീം ഹാജി,കീച്ചേരി റസാഖ്,പി.പി.നൗഫൽ,യു.കെ.ശാഹിദ്,ഡോ:കെ.മുഹമ്മദ് അഷ്‌റഫ് വാഫി,ഡോ:യു.അബ്ദുൽ ഹസീബ്,ജാബിർ കൊളങ്ങരേടത്ത്,അഷ്‌റഫ് വെണ്ണക്കോട്,വേണു പുതിയോട്ടിൽ,ടി.പി.ശിവപ്രസാദ്,ടി.കെ.ബാബു,സണ്ണി തുവ്വക്കുഴിയിൽ,റഫീഖ് നെച്ചൂളി,കെ.ടി.സലാം എന്നിവരും സംസാരിച്ചു.
ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡിലെ കാടാം കുനി-തുവ്വക്കുഴി-തടത്തുമ്മൽ റോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق