കോഴിക്കോട് :
തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയും ആണ് സൈബർ തട്ടിപ്പിന് ഇരയായത്.
 സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

 വ്യാജമായി നിർമ്മിച്ച കമ്പനികളുടെ പ്രതിനിധികളാണെന്ന് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തി ടെലിഗ്രാം. വാട്‌സ് ആപ്പ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ സ്റ്റോക്ക് ട്രേഡിംഗ് ഇൻവെസ്റ്റ് മെൻറുകളെകുറിച്ച് ക്ലാസ്സുകളെടുക്കുകയും തുടർന്ന് ചെറിയ തുകകൾ നിക്ഷേപിച്ച് ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചുപറ്റി പരാതിക്കാരിൽ നിന്നും വലിയ തുകകൾ വിവിധ ബാങ്ക് എക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്. 

നിക്ഷേപിച്ച തുക പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിനിരയായെന്ന് പരാതിക്കാർക്ക് മനസ്സിലായത്. 

കൂടുതൽ പണം നിക്ഷേപിച്ചാൽ മുഴുവൻ തുകയും തിരിച്ചു നൽകാമെന്ന് പറഞ്ഞാണ് പരാതിക്കാരിൽ നിന്നും ഇത്രയും വലിയ തുക തട്ടിയെടുത്തത്.

 പോലീസിൻെറ പ്രാഥമിക അന്വേഷണത്തിൽ തമിഴ്നാട്, മഹാരാഷ്ട്ര. പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് എക്കൗണ്ടുകളിലേക്കാണ് കൂടുതൽ ട്രാൻസ്ഫറായിട്ടുള്ളതെന്ന് സമാനമായതുമായ മനസ്സിലായിട്ടുള്ളത്. 

പണം ഇത്തരത്തിലുള്ളതും തട്ടിപ്പുകളെ കുറിച്ച് വ്യാപകമായ രീതിയിൽ ബോധവൽക്കരണം നടത്തിയിട്ടും നിരവധി പേരാണ് ഇപ്പോഴും ഇത്തരം സൈബർ തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നത്.

 ഇത്തരം സൈബർ തട്ടിപ്പിന് ഇരയാവാതിരിക്കാൻ ജനങ്ങൾ കൂടുതൽ പുലർത്തണമെന്നും ഇരയായാൽ ഉടൻതന്നെ പോലീസിൻറെ ഹൈൽപ്പ് ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടണമെന്നും സൈബർ ക്രൈം പോലീസ് അറിയിച്ചു.

Post a Comment

أحدث أقدم