താമരശ്ശേരി :
മൈക്കാവ് കരിമ്പാലക്കുന്ന് താമസക്കാരനായ ഇയ്യാടൻ ഷാനിദ്(28) ആണ് മരിച്ചത് .അമ്പായത്തോട് മേലെ പള്ളിക്ക് സമീപം വെച്ചാണ് യുവാവിനെ പിടികൂടിയത്
പോലീസിനെ കണ്ടപ്പോൾ കവറുകൾ വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടുകയായിരുന്നു
മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധിച്ചപ്പോൾ വയറ്റിൽ വെള്ളത്തരികൾ ഉള്ള രണ്ടു സ്വിപ് കവറുകൾ കണ്ടെത്തി.
എൻഡോസ്കോപ്പി പരിശോധനയിലാണ് വയറ്റിൽ കവറുകൾ കണ്ടെത്തിയത്.
വയറ്റുള്ളത് MDMA ആണെന്ന് ഉറപ്പുള്ളതിനാൽ പോലീസ് കേസെടുത്തിരുന്നു.
ഇന്നലെ രാവിലെ 9.15 ഓടെയാണ് ഇയാൾ പിടിയിലായത്.
മാതാവിൻറെ വീട്
താമരശ്ശേരി അമ്പായത്തോട് മേലെ പള്ളിക്ക് സമീപമാണ്.
മിക്ക ദിവസങ്ങളിലും ഷാനിദ് ഇവിടെയാണ് തങ്ങാറുള്ളത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
إرسال تعليق