തിരുവമ്പാടി :
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ തിരുവമ്പാടി നിയോജകമണ്ഡലം വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു.
സംഗമം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉൽഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം അധ്യക്ഷയായിരുന്നു. പെൻഷൻ കാലം എങ്ങിനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തെ മുൻനിർത്തി വിദ്യാഭ്യാസ റിസോർസ് പേഴ്സണായ സിബില മാത്യൂസ് പ്രഭാഷണം നടത്തി. വിവിധ തലങ്ങളിൽ പ്രഗത്ഭമതികളായ വനിതകളെ ആദരിച്ചു. വളയിട്ട കൈകളാൽ വളയം പിടിച്ച് പൊതുരംഗത്ത് അഭിമാനമായി മാറിയ മറിയാമ്മ ബാബു, മലയോര മേഖലയിലെ ഗായികയും അധ്യാപികയുമായ കെ.കെ.സജിന തിരുവമ്പാടി, യാത്രാ വിവരണ ഗ്രന്ഥകർത്താവും കവിയും കഥാകൃത്തുമായ കെ.ടി. ത്രേസ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, കെ.എസ്.എസ്.പി.എ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ടി.റോയ് തോമസ്, സെക്രട്ടറി സുധാകരൻ കപ്പിയേടത്ത്, ഖജാൻജി അബ്ദുൾ ബഷീർ ചൂരക്കാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, ലിസി സണ്ണി, ഷൈനി ബെന്നി, മോളി തോമസ് വാതല്ലൂർ, മുൻപഞ്ചായത്ത് മെമ്പർ പൗളിൻ മാത്യു, വനിതാ ഫോറം കൺവീനർ കെ.ഐ. ലെയ്സമ്മ, തങ്കമ്മ തോമസ്, കെ.എസ്.എസ്.പി.എ ഭാരവാഹികളായ സുന്ദരൻ എ പ്രണവം,ബീവി തുറവൻ പിലാക്കൽ, അനിൽകുമാർപൈക്കാട്ടിൽ, യു.പി. അബ്ദുൾ റസാക്ക് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കെ.കെ.സജിന തിരുവമ്പാടിയുടെ ഗാനാലാപനവും, ഗീത മനക്കലും സംഘവുമവതരിപ്പിച്ച തിരുവാതിരക്കളിയും, കെ.ഐ.ലെയ്സമ്മയും സംഘവുമവതരിപ്പിച്ച നാടൻ പാട്ടവതരണവും വനിതാസംഗമ ആഘോഷപരിപാടികൾക്ക് കൊഴുപ്പേകി. പരിപാടിക്ക് കെ.എ. ഷൈല, ഗീത ചമനക്കൽ, റോസ് ലിൻ തോമസ്, ഷാലി എ ജോസ്, ഓമന താഴത്ത് പറമ്പിൽ, എം. സുനിത, ലയോണി മൈക്കിൾ, വി.മേരി സെബാസ്റ്റ്യൻ, ടെസ്സിമോൾ ആലക്കൽ, കെ.ടി.ത്രേസ്യ, ആൻസി രാജു എന്നിവർ നേതൃത്വം നൽകി.
إرسال تعليق