തിരുവമ്പാടി : വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ കായികാധ്യാപകനായ ഒരാൾകൂടി അറസ്റ്റിൽ. 

പുല്ലൂരാംപാറ സ്വദേശി കെ . ആർ. സുജിതി(27) നെയാണ് 
തിരുവമ്പാടി സ്റ്റേഷൻ ഇൻ സ്പെക്ടർ കെ. പ്രജീഷ് അറസ്റ്റുചെയ്തത്.

 പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. .

വിദ്യാർഥിനിയുടെ നഗ്നചിത്രം പലർക്കും 
അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടു ത്തിയതായുള്ള പരാതിയിൽ നേരത്തേ പുല്ലൂരാംപാറ 
മുഖാലയിൽ ടോമി ചെറിയാൻ (59) റിമാൻഡിലായിരുന്നു. 
ഇയാൾക്ക് കോടതി പിന്നീട് ജാമ്യമനുവദിച്ചു.

 മലപ്പുറം കടകശ്ശേരി ഐഡിയൽ ഹയർസെക്കൻറി സ്കൂൾ അത്ലറ്റിക് ചീഫ് കോച്ചായ ടോമി ചെറിയാന്റെ സഹപരിശീലകനാണ് സുജിത്. 

ടോമിക്ക് വീഡിയോ അയച്ചുകൊടുത്തതായികണ്ടെത്തിയതിനെ തുടർന്നാണ് 
സുജിതിനെ അറസ്റ്റുചെയ്തത്.

 പെൺകുട്ടിയുടെ അമ്മയുടെ പരാതി യിലാണ് കഴിഞ്ഞമാസം ടോമിയെ 
തിരുവമ്പാടി പോലീസ് അറസ്റ്റുചെയ്തത്.

താമരശ്ശേരി 
ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ പരിശോധിക്കുകയുണ്ടായി.

വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകരല്ലാത്ത ചിലരെക്കൂടി പിടികൂടാനു ള്ളതായി അറിയുന്നു.

Post a Comment

أحدث أقدم