താമരശ്ശേരി:
മുസ്‌ലിം ലീഗ്‌ നേതാവും രാജ്യസഭാംഗവുമായ അഡ്വ:ഹാരിസ്‌ ബീരാൻ താമരശ്ശേരി ബിഷപ്പ്‌ മാർ റെമിജിയോസ്‌ ഇഞ്ചനാനിയിലിനെ സന്ദർശിച്ച്‌ ചർച്ച നടത്തി.

താമരശ്ശേരി ബിഷപ്പ്‌ ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പറും മുൻ എം.എൽ.എ.യുമായ വി.എം.ഉമർ മാസ്റ്റർ,മുസ്‌ലിം ലീഗ്‌ മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈൻ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി എന്നിവർ എം.പി.യോടൊപ്പമുണ്ടായിരുന്നു.

പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളും മുസ്‌ലിം ലീഗും ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങൾ സമൂഹത്തിന്‌ വലിയ പ്രതീക്ഷയാണെന്നും, ഉത്തരേന്ത്യയിൽ ഉൾപ്പെടെ മുസ്‌ലിം ലീഗ് ശക്തിപ്പെടേണ്ടതാണെന്നും ബിഷപ്പ്‌ മാർ റെമിജിയോസ്‌ ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു. 

ഇയ്യിടെ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുമൊന്നിച്ച്‌ വത്തിക്കാൻ സന്ദർശിക്കാൻ കഴിഞ്ഞതും മാർപ്പാപ്പയെ കണ്ടതും ജീവിതത്തിലെ അസുലഭ മുഹൂർത്തമായി കാണുന്നുവെന്നും പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക്‌ തുടർന്നും കൂടെയുണ്ടാവണമെന്നും അഡ്വ:ഹാരിസ്‌ ബീരാൻ എം.പി.പറഞ്ഞു.

അസഹിഷ്ണതയും വിദ്വേഷ രാഷ്ട്രീയവും ന്യൂനപക്ഷ വേട്ടയും രാജ്യത്ത് വർദ്ധിച്ചു വരുന്നതിലെ ആശങ്കയും വിഭാഗീയ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ വിഭജിക്കുന്നവർക്ക് എതിരെ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി.

Post a Comment

أحدث أقدم