കട്ടിപ്പാറ :
കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൻ്റെ അഭിമാന പദ്ധതിയായ അറിവിൻ ചെപ്പ്: മെഗാ ക്വിസ് കോണ്ടസ്റ്റിൻ്റെ മെഗാ ഫിനാലെയിൽ 4B യിലെ അയിശ ഹനീന ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഫിസ ഫാത്തിമ രണ്ടാം സ്ഥാനവും, സിയ മെഹറിൻ മൂന്നാം സ്ഥാനവും നേടി.
ജേതാക്കൾക്ക് യഥാക്രമം എച്ച എം അബുലൈസ് തേഞ്ഞിപ്പലം, പി ടി എ പ്രസിഡണ്ട് ഷംനാസ് പൊയിൽ, സീനിയർ അസിസ്റ്റൻ്റ് കെ ടി മാസ്റ്റർ എന്നിവർ സമ്മാനദാനം നടത്തി.
അറിവിൻ ചെപ്പ് ക്വിസ് മാസ്റ്റർ പി.പി. തസ്ലീന പദ്ധതി വിശദീകരണം നടത്തി.
പൊതു വിജ്ഞാനം ആർജ്ജിച്ചെടുക്കുന്ന വിഷയത്തിൽ കുട്ടികൾക്കിടയിൽ മത്സരബുദ്ധി വളർത്തുവാൻ ഈ പദ്ധതി ഏറെ സഹായകരമാണെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി പറഞ്ഞു. സി എച്ച് പ്രതിഭാ ക്വിസിലും ദേശാഭിമാനി അക്ഷരമുറ്റം ക്വിസിലും താമരശേരി സബ്ജില്ലാ ചാമ്പ്യൻപട്ടം ചൂടിയ അയിശ ഹനീന അറിവിൻ ചെപ്പിലൂടെ വളർന്നുവന്നതാണെന്ന് എച്ച് എം അബുലൈസ് തേഞ്ഞിപ്പലം ചൂണ്ടിക്കാട്ടി. കോർഡിനേറ്റർ തസ്ലീന ടീച്ചറെ അദ്ദേഹം അഭിനന്ദിച്ചു.
MPTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, ന്യൂട്രിഷ്യൻ ഗാർഡൻ കൺവീനർ മുബീർ തോലത്ത്, മാനജിംഗ് കമ്മറ്റി അംഗങ്ങളായ അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, സുബൈർ പെരിങ്ങോട്, ഷമീം വാവാട് , ഡോ. റഹിം കളത്തിൽ,P T ഹാരിസ് , സഫീർ പേരാമ്പ്ര,റഹിം മണ്ണിൽ കടവ് ,
നിയാസ് നെച്ചൂളി മുതലായവർ വിജയികളെ അഭിനന്ദിച്ചു.
കെ.പി. ജസീന ,ദിൻഷ ദിനേശ്, കെ.സി ശിഹാബ്,ഫൈസ് ഹമദാനി, ടി.ഷബീജ്, റൂബി എം.എ,അനുശ്രീ.പി.പി ആര്യാമുരളി, കെ.കെ ഷാഹിന മുതലായവർ നേതൃത്വം നൽകി.
إرسال تعليق