മുക്കം നഗരസഭയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയത്തിനുള്ള അവാർഡ് ലിൻ്റോ ജോസഫ് എം എൽ എ യിൽ നിന്നും വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങുന്നു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് മുക്കം നഗരസഭയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ഹരിതവിദ്യാലയം പുരസ്കാരം ലഭിച്ചു.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാലയം നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വേനപ്പാറ യു പി സ്കൂളിനെ മികച്ച ഹരിത വിദ്യാലയമായി തെരഞ്ഞെടുത്ത് ആദരിച്ചത്.
മുക്കത്തു നടന്ന ഹരിത നഗരസഭാ പ്രഖ്യാപന ചടങ്ങിൽ വെച്ച് ലിൻ്റോ ജോസഫ് എം എൽ എ യിൽ നിന്നും പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജില സി കെ, സിബിത പി സെബാസ്റ്റ്യൻ വിദ്യാർഥികളായ എമിൽ ജോസഫ്, സൂര്യദേവ് ഐസ മുഹമ്മദ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
2024-25 വർഷം ഉപജില്ലാ കലാകായിക പ്രവൃത്തിപരിചയ മേളകളിലും സംസ്കൃതോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പുകളും ദേശീയ ഇൻസ്പെയർ അവാർഡുകളും സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയങ്ങളും സ്വന്തമാക്കിയ വിദ്യാലയത്തിന് ലഭിച്ച മറ്റൊരു അംഗീകാരമാണ് ഹരിതവിദ്യാലയ പുരസ്ക്കാരം
അക്കാദമിക മികവിനൊപ്പം കാർഷിക പരിസ്ഥിതി പ്രവർത്തന മേഖലകളിൽ മികച്ച മാതൃകകൾ സൃഷ്ടിക്കാൻ വിദ്യാലയത്തിന് സാധിച്ചു.
വിശാലമായ ജൈവ വൈവിധ്യ പാർക്കും വിദ്യാവനവും മുള ഉദ്യാനവും ജൂൺ മുതൽ മാർച്ചു വരെ
വിളവെടുക്കാൻ കഴിഞ്ഞ ജൈവ പച്ചക്കറിത്തോട്ടവും വിദ്യാലയത്തിലുണ്ട്.
إرسال تعليق