ഓമശ്ശേരി:
കേരള സർവ്വകലാശാലയിൽ നിന്നും യുവ പണ്ഡിതനും അധ്യാപകനുമായ കെ.മുഹമ്മദ്‌ അഷ്റഫ് വാഫി അമ്പലക്കണ്ടിക്ക് ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.ഖുർആനിലെ സമയവുമായി ബന്ധപ്പെട്ട പരാമർശങ്ങളക്കുറിച്ചുള്ള ആഴത്തിലുള്ള ഭാഷാശാസ്ത്രപരമായ പഠനമായിരുന്നു ഗവേഷണ മേഖല.കേരള സർവ്വകലാശാല മുൻ ഭാഷാശാസ്ത്ര വകുപ്പുമേധാവിയും ടെക്നോളജി റിസോഴ്സ് സെന്റർ ഫോർ മലയാളം ലാംഗ്വേജ് കംമ്പ്യൂട്ടിംങിന്റെ ഡയറക്ടറുമായ പ്രൊഫസർ എസ്.എ.ഷാനവാസിന്റെ കീഴിലായിരുന്നു ഗവേഷണം.

കേരള സർക്കാർ ഹയർ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ 2023-24 വർഷത്തെ ആസ്പയർ റിസേർച്ച് അവാർഡിനർഹാനായിരുന്നു വാഫി.ആസ്പയർ ഫെല്ലോഷിപ്പ് പ്രോജക്ട് ചെയ്യുന്നതിനായി കാശ്മീർ യൂണിവേഴ്സിറ്റിയിൽ അവസരം ലഭിച്ചു.

ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സ്  അസോസിയേഷൻ ചിദംബരം അണ്ണാമലൈ സർവ്വകലാശാലയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ ബെസ്റ്റ് പേപ്പർ പ്രസന്റേഷൻ അവാർഡിനുമർഹനായിരുന്നു.ട്രാൻസിലേറ്റബിലിറ്റിയുമായി ബന്ധപ്പെട്ട  ഗവേഷണ  പ്രബന്ധത്തിന്റെ പ്രാധാന്യത്തെക്കറിച്ചുള്ള റിവ്യൂ യു.കെ.യിലെ മുസ്‌ലിം വേൾഡ് ബുക്ക് റിവ്യൂയിൽ പ്രസിദ്ധീകരിച്ചുവന്നിരുന്നു.

ദ്രാവീഡിയൻ ലിംഗ്വിസ്റ്റിക് അസോസിയേഷൻ ആജീവനാന്ത മെമ്പറും,കോ-ർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ബോർഡ് ഓഫ് സ്റ്റഡീസ് (ഇംഗ്ലീഷ്)മെമ്പറുമാണ് അഷ്‌റഫ്‌ വാഫി.നിരവധി ദേശീയ,അന്തർദേശീയ കോൺഫറൻസുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച വാഫിക്ക്‌ അടുത്ത മാസം അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര കംമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് സമ്മേളനത്തിൽ എ.എസ്.ആറുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധമവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്‌.അമ്പലക്കണ്ടി പുതിയോത്ത് മഹല്ല് ജന:സെക്രട്ടറി കെ.മുഹമ്മദ് ബാഖവിയാണ് പിതാവ്.മാതാവ് സൈനബ.നാജിയ വഫിയ്യയാണ് ഭാര്യ. മകൻ മുഹമ്മദ് ബിഷ്ർ.അമ്പലക്കണ്ടി വാർഡ്‌ മുസ്‌ലിം ലീഗ്‌ സെക്രട്ടറി ഡോ:കെ.സൈനുദ്ദീൻ,പ്രൊഫസർ കെ.നജ്മുദ്ദീൻ(ജെ.ഡി.ടി.ആർട്സ്‌ കോളജ്‌), ആയിശ റിസ് വാന (എം.എസ്.സി ഫിസിക്സ്) എന്നിവർ സഹോദരങ്ങളും അഡ്വ:അബ്ദുൽ ഗഫൂർ ഹുദവി കൊടക്കാട് സഹോദരീ ഭർത്താവുമാണ്‌.ഡോ.കെ.ഫെമിന,എ.കെ.മുഫീദ(ബി.എസ്.സി നഴ്സിംങ്) എന്നിവർ സഹോദര ഭാര്യമാരാണ്‌.

ഡോക്ടറേറ്റ്‌ ലഭിച്ച്‌ നാടിനഭിമാനമായി മാറിയ കെ.മുഹമ്മദ്‌ അഷ്‌റഫ്‌ വാഫിയെ  വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു.വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പി.സുൽഫീക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ.മുഹമ്മദ്‌ ബാഖവി,കെ.ടി.മുഹമ്മദ്‌,പി.അബ്ദുൽ മജീദ്‌ മാസ്റ്റർ,തടായിൽ അബു ഹാജി,വി.സി.അബൂബക്കർ ഹാജി,കെ.ടി.ഇബ്രാഹീം ഹാജി,കെ.ടി.എ.ഖാദർ,വി.സി.ഇബ്രാഹീം,ഡോ:കെ.സൈനുദ്ദീൻ,ഡോ:യു.അബ്ദുൽ ഹസീബ്‌,ശംസുദ്ദീൻ നെച്ചൂളി,പി.പി.നൗഫൽ,പി.ടി.മുഹമ്മദ്‌,ചേക്കു ഹാജി കുഴിമ്പാട്ടിൽ,മജീദ്‌ പാച്ചൂസ്‌,ഇ.കെ.മുഹമ്മദ്‌,സി.വി.ഹുസൈൻ,ഇ.കെ.അഹ്മദ്‌ കുട്ടി,ജാബിർ കൊളങ്ങരേടത്ത്‌,അബ്ദുൽ ലത്വീഫ്‌ കുഴിമ്പാട്ടിൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഡോക്ടറേറ്റ്‌ ലഭിച്ച കെ.മുഹമ്മദ്‌ അഷ്‌റഫ്‌ വാഫിക്ക്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉപഹാരം നൽകുന്നു.

Post a Comment

أحدث أقدم