തിരുവമ്പാടി: ആനക്കാംപൊയിൽ ഗവ. എൽ.പി.സ്കൂളിൽ കുട്ടികളുടെ ഒരു വർഷത്തെ പഠനമികവുകളുടെ പ്രദർശനവും പഠനോത്സവവും പൊലിവ് 2025 എന്ന പേരിൽ സംഘടിപ്പിച്ചു.
പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, കവിതകളുടെ ചൊൽക്കാഴ്ച, സംയുക്ത ഡയറിയുടെ അവതരണം, സ്‌കിറ്റുകൾ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾ നേടിയ ശേഷികളുടെ അവതരണവും, ലഹരിക്കെതിരെയുള്ള ദൃശ്വാവിഷ്കാരവും നടത്തി.
ഗ്രാമ പഞ്ചായത്തംഗം മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്തു പി.റ്റി എ. പ്രസിഡൻ്റ് അഞ്ജു വർഗീസ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക സൈനബ ടി.പി. പഠനോത്സവ വിശദീകരണം നടത്തി. പി.ടി.എ. വൈസ് പ്രസിഡന്റ് അരുൺ ബാലകൃഷ്ണൻ , എസ്.എം.സി. പ്രതിനിധി കുഞ്ഞു മുഹമ്മദ്, എം.പി.റ്റി.എ. വൈസ് പ്രസിഡന്റ് സുജ അനൂപ് അധ്യാപകരായ സിറിൽ ജോർജ് , രേഷ്മ കെ .റ്റി . എന്നിവർ പ്രസംഗിച്ചു
إرسال تعليق