പുന്നക്കൽ:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഉറുമി ആറാം വാർഡ് ആനക്കയം കടമ്പനാട്ടുപടി-അംഗൻവാടി റോഡ് ഗ്രാമപഞ്ചായത്തിൻ്റെ CFC ഫണ്ട് രണ്ടരലക്ഷം രൂപ മുടക്കി 55 മീറ്റർ റോഡ് കോൺക്രീറ്റ് പൂർത്തിയായി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ നാടമുറിച്ചു പൊതുജനങ്ങൾക്കായി റോഡ് തുറന്നു കൊടുത്തു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണി അദ്ധ്യക്ഷത വഹിച്ചു.
മുൻ വാർഡ് അഗം റോബർട്ട് നെല്ലിക്കത്തെരുവിൽ, മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് പ്രസിഡൻ്റ് സലാം കമ്പളത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ഷൈനി ബെന്നി, അംഗൻവാടി ടീച്ചർ രജിത മോൾ, സാജിറ സലാം കമ്പളത്ത്, ബിജി സോമൻ പ്രസംഗിച്ചു. ലിസി ബെന്നി കടമ്പനാട്ട്, സഫീന, അനശ്വര അഖിൽ, സീനത്ത്, അംഗൻവാടി കുട്ടികൾ, അമ്മമാർ സംബന്ധിച്ചു.
إرسال تعليق