പുതുപ്പാടി:
വർധിച്ചു വരുന്ന മയക്കു മരുന്ന് വില്പനയും, ഉപയോഗവും,അക്രമണങ്ങളും, കൊലപാതകങ്ങളും അടുത്ത കാലത്തായി ജനങ്ങളുടെ സമാധാന ജീവിധത്തിന് തന്നെ ഭീഷണി ആയി മാറിക്കൊണ്ടിരിക്കുന്ന പുതുപ്പാടിയിൽ ശാശ്വത പരിഹാരം ലഭിക്കുന്നതിന് അടിവാരം ആസ്ഥാനമായി ഒരു പോലീസ് സ്റ്റേഷൻ അടിയന്തിരമായി സർക്കാർ അനുവതിച്ചു നൽകണമെന്ന് പുതുപ്പാടിയിൽ ചേർന്ന ഐ എൻ എൽ, പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്ന ഒരു അത്യാവശ്യ കാര്യമെന്ന പരിഗണന ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും അതിന് വേണ്ടി തുടർ നടപടികൾ നടത്തുന്നതിന് പാർട്ടി ഇടപെടുമെന്നും യോഗത്തിൽ തീരുമാനിച്ചു.
നിലവിൽ താമരശ്ശേരി പോലീസിന്റെ കീഴിൽ വരുന്ന ഈ പ്രദേശത്ത് അടിയന്തിരമായി ഒരു അത്യാഹിതമോ, പ്രകൃതി ദുരന്തമോ നേരിട്ടാൽ വിവരമറിഞ്ഞു പോലീസ് എത്തുമ്പോൾ തന്നെ പല കാരണങ്ങളാലും, ഉദ്യോഗസ്ഥരുടെ ആഭാവവും ഒക്കെ കൊണ്ട് വളരെ സമയ മേറുകയും, അത് കാരണം, പ്രശ്നങ്ങളുടെ ആഴമേറുകയും ജനങ്ങൾ ആശങ്കകുലരാകുകയും ചെയ്യുന്ന സ്ഥിതിയാനുള്ളത്.
അടിവാരത്തെ നിലവിലെ ഏയ്ഡ് പോസ്റ്റ് കൊണ്ട് അടിക്കടിയുണ്ടാകുന്ന ചുരം റോഡിലെ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
പുതുപ്പാടിയും, കട്ടിപ്പാറയുടെ ഒരു ഭാഗവും, കോടഞ്ചേരി യുടെ നൂറാംതോട് മുതൽ കണ്ണോത് പാലക്കൽ നോളേജ് സിറ്റി ഉൾപ്പെടുന്ന ഭാഗങ്ങളും,വയനാട് അതിർത്തി വരെ വ്യാപിച്ചു കിടക്കുന്ന പതിനായിരങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശം കൂടി ഉൾപ്പെടുത്തി അടിയന്തിരമായി പോലീസ് സ്റ്റേഷൻ എന്ന ഈ ആവശ്യം എത്രയും പെട്ടെന്ന് അനുവതിച്ചു നൽകിയെങ്കിലേ വന്യ മൃഗങ്ങളുടെ നിരന്തര ശല്യങ്ങൾ കൂടി അതിജീവിച്ച് വരുന്ന ജനങ്ങൾക് , സമാധാന ജീവിതവും, വരും തലമുറക്കെങ്കിലും മാരക വിപത്തിൽ നിന്നും മോചനവും ലഭ്യമാകൂ.
പുതുപ്പാടിയിലെ സംയുക്ത മഹല്ല് കമ്മിറ്റി ഭാരവാഹികൾ മയക്കുമരുന്ന് വിപത്തിനെതിരെ എടുത്ത ശക്തമായ തീരുമാനങ്ങളെ യോഗം സ്വാഗതം ചെയ്യുകയും, പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.
യോഗം ഐ എൻ എൽ ജില്ലാ സെക്രട്ടറി ടി കെ നാസർ ഉത്ഘാടനം ചെയ്തു അബുബക്കർ അധ്യക്ഷനും പി വി സലാം സ്വാഗതവും പറഞ്ഞു.
മനാഫ് എം കെ , ഹംസ മുസ്‌ലിയാർ, ഓ കെ സത്താർ, ശിഹാബ്,മുഹമ്മദ്,സൈനുദീൻ ,കരീം,ലത്തീഫ് എന്നിവർ സംസാരിച്ചു ഉസ്മാൻ അയ്യിൽ നന്ദി പറഞ്ഞു.
إرسال تعليق