മുക്കം : കെ പി എസ് ടി എ റവന്യൂ ജില്ലാ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തിന്റെ ഭാഗമായി സാമൂഹിക പ്രവർത്തകയായ കാഞ്ചനമാലയെ ആദരിച്ചു. കലാ ,കായിക മേഖലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി അവാർഡുകൾ വാങ്ങി സർവീസിൽ നിന്നും വിരമിക്കുന്ന ജെസിമോൾ ടീച്ചർക്കുള്ള ഉപഹാരവും നൽകി.
വനിത ഫോറം ചെയർപേഴ്സൺ
രജിത വി.പി അധ്യക്ഷത വഹിച്ചു
സ്ത്രീകളും, കുട്ടികളും നേരിടുന്ന പ്രയാസങ്ങൾക്കെതിരെയും വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്ക് എതിരെയും പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലാകെ ആയിരത്തിലധികം സെമിനാറുകൾ സംഘടിപ്പിക്കാനും വനിതാ ഫോ റം തീരുമാനി ച്ചു.
ജ്യോതി ഗംഗാധരൻ,സിന്ധു കെ എം, ജെസ്സി മോൾ, , മുഹമ്മദ് അലി എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.
إرسال تعليق