ഓമശ്ശേരി:
വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനും അതു വഴി പെരുകുന്ന സാമൂഹ്യ തിന്മകൾക്കുമെതിരെ ജാഗ്രത വിളിച്ചോതി അമ്പലക്കണ്ടിയിൽ ടൗൺ മുസ്‌ലിം ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നൈറ്റ്‌ അലർട്ട്‌ ഉജ്ജ്വലമായി.ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ലഹരി വിരുദ്ധ റാലി ഇരട്ടക്കുളങ്ങരയിൽ നിന്നും തുടങ്ങി ടൗൺ ചുറ്റി അമ്പലക്കണ്ടിയിൽ സമാപിച്ചു.

തുടർന്ന് നടന്ന ജാഗ്രതാ സംഗമം കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ്‌ ജന.സെക്രട്ടറി എം.നസീഫ്‌ ഉൽഘാടനം ചെയ്തു.ടൗൺ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ വി.സി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ലഹരി വിരുദ്ധ സന്ദേശം വായിക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.വാർഡ്‌ മുസ്‌ലിം ലീഗ് പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി,റിയാദ്‌ കെ.എം.സി.സി.കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്‌ കെ.കെ.എം.സുഹൈൽ അമ്പലക്കണ്ടി,മുക്കം മുനിസിപ്പൽ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ ശരീഫ്‌ വെണ്ണക്കോട്‌,ഓമശ്ശേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ ജന.സെക്രട്ടറി സഹദ്‌ കൈവേലിമുക്ക്‌,ഇ.കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു.

ടൗൺ മുസ്‌ലിം ലീഗ്‌ ജന.സെക്രട്ടറി പി.സുൽഫീക്കർ മാസ്റ്റർ സ്വാഗതവും ടൗൺ യൂത്ത്‌ ലീഗ്‌ ജന.സെക്രട്ടറി യു.കെ.ശാഹിദ്‌ നന്ദിയും പറഞ്ഞു.

ലഹരി വിരുദ്ധ റാലിക്ക്‌ മുസ്‌ലിം ലീഗിന്റേയും പോഷക ഘടകങ്ങളുടേയും ടൗൺ ഭാരവാഹികളായ ഡോ:കെ.സൈനുദ്ദീൻ,തടായിൽ അബു ഹാജി,ശംസുദ്ദീൻ നെച്ചൂളി,കെ.ടി.ഇബ്രാഹീം ഹാജി,വി.സി.ഇബ്രാഹീം,കെ.ടി.എ.ഖാദർ,പി.പി.നൗഫൽ,സി.വി.ഹുസൈൻ,പി.ടി.ഹിജാസ്‌,എം.സി.മുഹമ്മദ്‌ ജബീൽ,കെ.എം.മുഹമ്മദ്‌ ഖൈസ്‌ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:അമ്പലക്കണ്ടിയിൽ ലഹരിക്കെതിരെ ടൗൺ മുസ്‌ലിം ലീഗ്‌ സംഘടിപ്പിച്ച നൈറ്റ്‌ അലർട്ട്‌ കൊടുവള്ളി മണ്ഡലം യൂത്ത്‌ ലീഗ്‌ ജന.സെക്രട്ടറി എം.നസീഫ്‌ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم