താമരശ്ശേരി: എൽഐസി ഓഫ് ഇന്ത്യയിൽ ഒഴിഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് ക്ലാസ് 3 ക്ലാസ് 4 തസ്തികകളിൽ നിയമനം നടത്തണമെന്ന് എൽഐസി എംപ്ലോയിസ് യൂണിയൻ ആവശ്യപ്പെട്ടു.
ഇൻഷുറൻസ് മേഖലയിൽ പ്രത്യക്ഷ വിദേശ നിക്ഷേപപരിധി 100% ആക്കാനുള്ള നിർദ്ദേശം പിൻവലിക്കണം എന്നും സംഘടനയുടെ 35 ആമത് വാർഷിക യോഗം ആവശ്യപ്പെട്ടു. സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ ജോയിൻറ് സെക്രട്ടറി ഐ കെ ബിജു ഉദ്ഘാടനം ചെയ്തു.
സീനിയർ മാനേജർ കെ വി മനോജ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഭാഗ്യ ബിന്ദു രസിത രവീന്ദ്രൻ തനീഷ പ്രശാന്ത് , ചാത്തുക്കുട്ടി, പി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു. ബിന്ദു ശങ്കർ സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
إرسال تعليق