കൂടരഞ്ഞി :
 കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ  കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി തനത് ഫണ്ടിൽ നിന്നും 25000/- രൂപ കൈമാറി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്.

 20.03.2025 ന്  സ്കൂൾ അസിസ്റ്റൻറ് മാനേജർ  റവ. ഫാ. ജ്യോതിസ് ചെറുശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ആദർശ് ജോസഫ് പ്രവർത്തന ഫണ്ട് എസ്.പി.സി. രക്ഷാധികാരിയും സ്കൂൾ ഹെഡ്മാസ്റ്ററുമായ സജി ജോണിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  വി.എസ്. രവീന്ദ്രൻ, വാർഡ് മെമ്പർ  ജോസ് മോൻ മാവറ, ഇമ്പ്ലിമെന്റിങ്ങ് ഓഫീസർ  ഷാബു കെ ,സ്കൂൾ പി.ടി.എ പ്രസിഡൻറ്  ജോസ് കെ ജെ , എസ്. പി. സി പി.ടി.എ. പ്രസിഡൻറ്  അനീഷ് പുത്തൻപുര, കക്കാടംപൊയിൽ വാർഡ് മെമ്പർ  സീന ബിജു, സി.പി .ഒ  വിനോദ് ജോസ്, എ.സി.പി.ഒ 
സൗമ്യ റോസ് മാർട്ടിൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Post a Comment

أحدث أقدم