കോടഞ്ചേരി :
സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നടന്ന പഠനോത്സവം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ഉദ്ഘാടനം ചെയ്തു.
പുരാവസ്തുക്കൾ, കുട്ടികൾ തയ്യാറാക്കിയ മാസികകൾ, പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രവൃത്തി പരിചയ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനം, ശാസ്ത്ര പരീക്ഷണങ്ങൾ, പാഠഭാഗങ്ങളിലെ കഥകളുടെയും കവിതകളുടെയും ദൃശ്യാവിഷ്കാരം എന്നിവ പഠനോത്സവത്തിന്റെ ഭാഗമായി നടന്നു. പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ജിബിൻ പോൾ, ബി.ആർ.സി കോർഡിനേറ്റർ ലിൻസി എൻ.കെ, ഷിജോ ജോൺ, പ്രിൻസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
കളർ ഇന്ത്യ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ അന്ന എലിസബത്ത് എബിയെ ചടങ്ങിൽ ആദരിച്ചു.
إرسال تعليق