കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ  സെക്കൻ്ററി സ്കൂൾ സിൽവർ ജൂബിലി വർഷത്തോടനുബന്ധിച്ച്(2000 - 2025) പൾസ് എന്ന പേരിൽ 25 വർഷത്തെ ചരിത്രം അനാവരണം ചെയ്ത സുവനീർ താമരശ്ശേരി രൂപതയുടെ മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ,സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിലിന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ബിനു ജോസ്,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്,വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ,ഫാ.ജോർജ് പുരയിടത്തിൽ,ഫാ.ജിയോ കടുകൻമാക്കൽ,ഫാ.ജോസ് ആനിക്കാട്ട് എന്നിവർ സിൽവർ ജൂബിലി വർഷത്തെ വിവിധ പരിപാടികൾക്ക് ആശംസയർപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട് പരിപാടിയിൽ ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.
സിൽവർ ജൂബിലി സുവനീർ പ്രകാശന പരിപാടികൾക്ക് അദ്ധ്യാപക  അനദ്ധ്യാപകർ,മാതാപിതാക്കൾ,വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.



Post a Comment

أحدث أقدم