ഓമശ്ശേരി:
അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് റമദാൻ സംഗമവും പെരുന്നാൾ കിറ്റ് വിതരണവും പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു.ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഗ്രാമത്തിലെ 650 കുടുംബങ്ങൾക്കാണ് പെരുന്നാൾ കിറ്റുകൾ നൽകിയത്.
താജുദ്ദീൻ മദ്‌റസയിൽ സജ്ജമാക്കിയ നെച്ചൂളി മുഹമ്മദ് ഹാജി നഗറിൽ നടന്ന സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്തു.
ടൗൺ പ്രസിഡണ്ട് വി.സി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു.റഫീഖ് സകരിയ്യ ഫൈസി കൂടത്തായി റമദാൻ സന്ദേശം നൽകി.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പ്രതിഭകളെ പരിചയപ്പെടുത്തി.
പി.വി.മൂസ മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈൻ,പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.അബ്ദുല്ലക്കുട്ടി,പഞ്ചായത്ത് ജന.സെക്രട്ടറി പി.വി.സ്വാദിഖ്,വാർഡ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി,മുക്കം മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് വെണ്ണക്കോട്,കെ.ഹുസൈൻ ബാഖവി,താജുദ്ദീൻ മദ്‌റസ സ്വദർ മുഅല്ലിം അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.കോമളവല്ലി,പഞ്ചായത്ത് മെമ്പർ അശോകൻ പുനത്തിൽ,മഠത്തിൽ മുഹമ്മദ് ഹാജി,കെ.മുഹമ്മദ് ബാഖവി,തടായിൽ അബു ഹാജി,പി.അബ്ദുൽ മജീദ് മാസ്റ്റർ,പാറങ്ങോട്ടിൽ മുഹമ്മദ് ഹാജി പുത്തൂർ,മുൻ പഞ്ചായത്ത് മെമ്പർ കെ.ടി.മുഹമ്മദ്,ഇ.കെ.മുഹമ്മദലി,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് യു.കെ.ഷാഹിദ് എന്നിവർ സംസാരിച്ചു.
റിയാദ് കെ.എം.സി.സി.ജില്ലാ പ്രസിഡണ്ട് കെ.കെ.എം.സുഹൈൽ അമ്പലക്കണ്ടി,കേരള സർവ്വകലാശാലയിൽ നിന്നും ഭാഷാ ശാസ്ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ ഡോ:കെ.മുഹമ്മദ് അഷ്‌റഫ് വാഫി,മികച്ച മദ്‌റസ അധ്യാപകൻ ടി.പി.ജുബൈർ ഹുദവി,റിയാദ് കെ.എം.സി.സി.പഞ്ചായത്ത് സെക്രട്ടറി നൗഷാദ് എടക്കാട് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.സമസ്ത പൊതു പരീക്ഷയിൽ താജുദ്ദീൻ മദ് റസയിൽ നിന്നും ടോപ് പ്ലസ് നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ എൻ.ഫൈഹ ഫാത്വിമ,എൻ.മിന,എൻ.കെ.റിസ ഫാത്വിമ,വി.പി.ഹാദിയ,കെ.ലിയ ഫാത്വിമ,എം.കെ.റസിൻ എന്നിവർക്ക് ഉപഹാരം നൽകി.ടൗൺ മുസ്‌ലിം ലീഗ് ജന.സെക്രട്ടറി പി.സുൽഫീക്കർ മാസ്റ്റർ സ്വാഗതവും ട്രഷർ ശംസുദ്ദീൻ നെച്ചൂളി നന്ദിയും പറഞ്ഞു.
ടൗൺ മുസ് ലിം ലീഗ് ഭാരവാഹികളായ കെ.ടി.ഇബ്രാഹീം ഹാജി,വി.സി.ഇബ്രാഹീം,കെ.ടി.എ.ഖാദർ,സി.വി.ഹുസൈൻ,യൂത്ത് ലീഗ് പ്രസിഡണ്ട് നജീൽ നെരോത്ത്,എം.എസ്.എഫ്.ഭാരവാഹികളായ പി.ടി.ഹിജാസ്,എം.സി.മുഹമ്മദ് ജബീൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ:അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് റമദാൻ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق