തിരുവമ്പാടി :
കൈതപ്പയിൽ - അഗസ്ത്യൻമുഴി റോഡിന്റെ പ്രവർത്തി അന്തിമഘട്ടത്തിൽ എത്തിയെങ്കിലും റോഡ് വിഭാഗവും പാലം വിഭാഗവും തമ്മിലുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം തമ്പലമണ്ണ പാലത്തിനു മുകളിളിൽ തകർന്ന ഭാഗങ്ങൾ യാതൊരു പ്രവർത്തിയും ചെയ്യാതെ നീണ്ടു പോവുകയായിരുന്നു.
ഇതിൽ എം എൽ എ ലിന്റോ ജോസെഫും തിരുവമ്പാടി സിപിഎം നേതൃത്വവും ഇടപെടുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്തു.
ഇത് മൂലം പാലത്തിനു മുകളിൽ ULCC പ്രവർത്തി ആരംഭിച്ചു,ഒരാഴ്ചക്കകം മുഴുവൻ പ്രവർത്തിയും അവസാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്
യോഗത്തിൽ സിപിഎം തിരുവമ്പാടി സെക്രട്ടറി ഫിറോസ്‌ഖാൻ,സജി ഫിലിപ്പ്,റോയ് തോമസ്,ജിബിൻ പി ജെ എന്നിവർ സംസാരിച്ചു
إرسال تعليق