നെല്ലിപ്പൊയിൽ :
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കൃഷി നാശവും മറ്റു നാശനഷ്ടവും  സംഭവിച്ച മുണ്ടൂർ നാരങ്ങാത്തോട് പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങൾ വ്യാപാര സ്ഥാപനങ്ങൾ വീട് കോഴി ഫാം വാഹനങ്ങൾ എന്നിവ  കോൺഗ്രസ് കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു തെങ്ങ് കമുക് ജാതി റബ്ബർ കൊക്കോ ജാതി പ്ലാവ് മാവ് എന്നീ കാർഷിക വിളകൾക്ക് വ്യാപകമായ നാശനഷ്ടം നേരിട്ടു കാറ്റിലും മഴയിലും നാശനഷ്ടം  നേരിട്ടവർക്ക് അടിയന്തര ധന സഹായം നൽകണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം  കമ്മിറ്റി ആവശ്യപ്പെട്ടു.

 കർഷക കോൺഗ്രസ്  മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ  അധ്യക്ഷത വഹിച്ചു.

 കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ വിൻസന്റ് വടക്കേമുറിയിൽ, മനോജ്  വാഴേ പ്പറമ്പിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി സാബു മനയിൽ, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി ഇല്ലിമൂട്ടിൽ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ വിൽസൺ തറപ്പേൽ ബിജു ഓത്തിക്കൽ, തങ്കച്ചൻ മാവുങ്കൽ എന്നിവർ പ്രസംഗിച്ചു.

 

Post a Comment

أحدث أقدم