ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പിനോടനുബന്ധിച്ച് മതസൗഹാർദ സംഗമവും നോമ്പുതുറയും സംഘടിപ്പിച്ചു.
മതസൗഹാർദ സംഗമത്തിൻ്റെ ഉദ്ഘാടനം ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ നിർവഹിച്ചു. ഫാ. സിറിൻ ജോസഫ് അധ്യക്ഷതവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഗ്രമപഞ്ചായത്ത് അംഗം രജിതരമേശ്, ഹാരിസ് ഹൈത്തമി , വിശ്വൻ അമ്പലത്തിങ്ങൽ, പിടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ വേനപ്പാറ ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ വി ജോൺ, മുൻ പ്രധാനാധ്യാപകൻ പി എ ഉസൈൻ ,ഹനീഫ നീലേശ്വരം ,നസീം വേനപ്പാറ അധ്യാപകരായ ബിജില സി കെ, ഷാനിൽ പി എം ഷബ്ന എം എ സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ നേതൃത്വം പ്രസംഗിച്ചു.

Post a Comment

أحدث أقدم