ഓമശ്ശേരി:
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട്‌ ഓമശ്ശേരിയിൽ പബ്ലിക്‌ ഹിയറിംഗ്‌ സംഘടിപ്പിച്ചു.


കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പബ്ലിക്‌ ഹിയറിംഗിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറിലധികം പേർ പങ്കെടുത്തു.2024 ഏപ്രിൽ 1 മുതൽ സെപ്തംബർ 30 വരെയുള്ള ആറു മാസക്കാലം പഞ്ചായത്തിൽ നടപ്പിലാക്കിയ തൊഴിലുറപ്പ്‌ പദ്ധതിയിലെ പ്രവർത്തനങ്ങളാണ്‌ ഓഡിറ്റിന്‌ വിധേയമാക്കിയത്‌.


എൻട്രി മീറ്റിംഗും ഫയൽ പരിശോധനയും പ്രവൃത്തി സ്ഥലങ്ങളുടെ വിസിറ്റും പൂർത്തീകരിച്ചാണ്‌ പബ്ലിക്‌ ഹിയറിംഗ്‌ സംഘടിപ്പിച്ചത്‌.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ അംഗങ്ങളായ സി.എ.ആയിഷ ടീച്ചർ,ബീന പത്മദാസ്‌,എം.ഷീല,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,തൊഴിലുറപ്പ്‌ പദ്ധതി അക്രഡിറ്റഡ്‌ എഞ്ചിനീയർ എ.കെ.ഫത്വിൻ മുഹമ്മദ്‌,ഓവർസിയർ ടി.ടി.ഫെബിൻ ഫഹദ്‌ എന്നിവർ സംസാരിച്ചു.

വില്ലേജ് റിസോഴ്സ്‌ പേഴ്സണുമാരായ വി.ആർ.രഞ്ജുഷ,എം.ബിൻസി എന്നിവർ സോഷ്യൽ ഓഡിറ്റ്‌ പബ്ലിക്‌ ഹിയറിംഗ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ തൊഴിലുറപ്പ്‌ പദ്ധതി പബ്ലിക്‌ ഹിയറിംഗ്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.




Post a Comment

أحدث أقدم