തരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ ഹോസ്പിറ്റൽ തിരുവമ്പാടിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി മൊബൈൽ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.
തിരുവമ്പാടി ലിസ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ക്യാൻസർ സ്ക്രീനിങ്ങ് ക്യാമ്പിൻ്റെ മൊബൈൽ വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ 'കാൻസറും സ്തീകളും' എന്ന വിഷയത്തിൽ ക്ലാസ്സു നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ലിസാ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.പി എം മത്തായി, ഡോ അരുൺ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, വാർഡ് മെമ്പർ കെ എം മുഹമ്മദാലി, പി എച്ച് എൻ ഷില്ലി എൻവി , നഴ്സിംഗ് സൂപ്രണ്ട് ഷൈനി ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റോഷൻ ലാൽ ,മുഹമ്മദ് മുസ്തഫ ഖാൻ,സെൽവകുമാർ,ശരണ്യ ചന്ദ്രൻ ,എംഎൽഎസ്പിമാരായ ജീന,ദീപ്തി, സീന,ജെപിഎച്ച് എൻ ലിസ്സമ്മ തോമസ് എന്നിവർ സംസാരിച്ചു.
മൊബൈൽ കാൻസർ യൂണിറ്റ് തിരുവമ്പാടി പോലീസ് സ്റ്റേഷൻ, ബേങ്കുകൾ, സർക്കാർ അർദ്ധ സർക്കാർ ഓഫീസുകൾ, തുണിക്കടകൾ എന്നിവിടങ്ങളിലെ 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ കാൻസർ സ്ക്രീനിംഗ് നടത്തി.
പരിപാടിക്ക് ലിസ നഴ്സിംഗ് സ്കൂൾ ട്യൂട്ടർമാരായ ജോബ്സി ജോർജ്, ചിഞ്ചു തോമസ്, ഷെറിൻ, അനുസ്മിത (ലിസ ഹോസ്പിറ്റൽ മാനേജർ) എന്നിവർ നേതൃത്വം നൽകി.പരിപാടിയുടെ ഭാഗമായി പിങ്ക് റിബൺ ക്യാമ്പയും നടത്തി.
إرسال تعليق