മൈസൂരില്‍ വാഹനം ആക്രമിച്ചു കൊള്ള നടത്തിയ കേസിലെ മലയാളിയായ പ്രതിയെ പോലീസ് വെടിവെച്ചു. ആലപ്പുഴ സ്വദേശി ആദര്‍ശിനെയാണ് മൈസൂര്‍ പോലീസ് വെടിവെച്ചത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയാണ് വെടിവച്ചത്. ജനുവരി 20ന് കൊടുവള്ളി സ്വദേശിയായ വ്യവസായിയെ ആക്രമിച്ച് വാഹനവും പണവുമായി കടന്ന കേസിലാണ് ആദര്‍ശടക്കം മൂന്നു മലയാളികളെ കഴിഞ്ഞദിവസം കേരളത്തില്‍നിന്ന് മൈസൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് വിജേഷ് എന്നീ രണ്ടുപേരാണ് മറ്റു മലയാളികള്‍. 

ഇവരെ രാത്രിയോടെ സംഭവം നടന്ന ജയപുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എത്തിക്കുകയായിരുന്നു. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട ആദര്‍ശ് സമീപത്തുണ്ടായിരുന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് പോലീസിനെ ആക്രമിച്ചു. പോലീസുകാരെ പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദര്‍ശിന്റെ കാലില്‍ പോലീസ് വെടിവെച്ചത്.പരിക്കേറ്റ പോലീസുകാരെയും ആദര്‍ശിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശിയാണ് ആദര്‍ശ് . മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Post a Comment

أحدث أقدم