ഓമശ്ശേരി:
ഓമശ്ശേരി പഞ്ചായത്തിനെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു.പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരനാണ്‌ പ്രഖ്യാപനം നടത്തിയത്‌.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യുനുസ്‌ അമ്പലക്കണ്ടി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,മൂസ നെടിയേടത്ത്‌,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,അശോകൻ പുനത്തിൽ,ബീന പത്മദാസ്‌,എം.ഷീല എന്നിവർ സംസാരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ നന്ദിയും പറഞ്ഞു.

ഫോട്ടോ:ഓമശ്ശേരിയെ മാലിന്യ മുക്‌ത പഞ്ചായത്തായി പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ പ്രഖ്യാപിക്കുന്നു.

Post a Comment

أحدث أقدم