ജിദ്ദ- റഷ്യയുമായി വെടിനിർത്തൽ കരാർ ഒപ്പിടാൻ തയ്യാറാണെന്ന് ഉക്രൈൻ.
ജിദ്ദയിൽ സൗദി വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഒരു മാസത്തേക്ക് വെടി നിർത്തൽ കരാർ ഒപ്പിടാൻ തയ്യാറാണെന്ന് ഉക്രൈൻ പ്രതിനിധികൾ അറിയിച്ചത്. ഉക്രൈനുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും സുരക്ഷാ സഹായം പുനസ്ഥാപിക്കാനും അമേരിക്കയും അറിയിച്ചു.
ജിദ്ദയിൽ യുഎസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലാണ് റഷ്യയുമായി 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ അംഗീകരിക്കാൻ ഉക്രൈൻ സമ്മതിച്ചത്.
ഉക്രൈന്റെ വാഗ്ദാനം റഷ്യയുമായി ചർച്ച ചെയ്യുമെന്ന് ചർച്ചയിൽ പങ്കെടുത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
പന്ത് ഇപ്പോൾ മോസ്കോയുടെ കോർട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق