തിരുവമ്പാടി: മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്രാമത്തെ മാലിന്യ മുക്തമാക്കുന്നതിനായി നടപ്പാക്കിയ ശുചിത്തോത്സവം പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിതവിദ്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഹരിത സാക്ഷ്യപത്രങ്ങൾ കൈമാറി. 


ശുചിത്വ സംവിധാനങ്ങൾ ഒരുക്കിയ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയത്.

 എല്ലാ സ്ഥാപനങ്ങളിലും അങ്ങാടികളിലും പൊതുയിടങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി  നിശ്ചിത ഇടവേളകളിൽ പ്രത്യേക സംഘം പരിശോധന നടത്തും.

സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.ലിസി മാളിയേക്കൽ, റംല ചോലയ്ക്കൽ, അസി.സെക്രട്ടറി ബൈജു തോമസ്, പ്രീതി രാജീവ്, ചഷ്മ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم