കട്ടിപ്പാറ : നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും , ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ചമൽ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ *"മൈതാനമാണ് ലഹരി "* എന്ന പേരിൽ ക്രിക്കറ്റ്‌ മത്സരം സംഘടിപ്പിച്ചു.

ക്രിക്കറ്റ്‌ മത്സരത്തിൽ മഹറൂഫ് ചമലിന്റെ നേതൃത്വത്തിൽ ടീം പോണ്ടിയും , സിറാജ് ചുണ്ടൻകുഴിയുടെ നേതൃത്വത്തിൽ
സിഡ്നി തണ്ടർസും, റെനീഫ് ചമലിന്റെ നേതൃത്വത്തിൽ സിഡ്നി സിക്സേർസ് എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

മത്സരത്തിൽ ടീം പോണ്ടി ജേതാക്കളായി. സിഡ്നി തണ്ടർസ് മത്സരത്തിലെ റണ്ണേഴ്സ് ആയി .

മത്സരത്തിൽ മികച്ച ബാറ്റ്സ്മാൻ ആയി ടീം പോണ്ടിയുടെ സുജീറിനെ തെരഞ്ഞെടുത്തു.
മികച്ച ബൗളർ ആയി സിഡ്നി സിക്സേർസിലെ ജംഷിദ്,മികച്ച ഫീൽഡർ ആയി സിഡ്നി സിക്സേർസിലെ നൗഫൽ മാണികോത്ത്, ടൂർണമെന്റിലെ മികച്ച താരമായി സിറാജ് ചുണ്ടൻകുഴിയെയും തിരഞ്ഞെടുത്തു.

മത്സരത്തിലെ വിജയികൾക്കും, ടൂർണമെന്റിലെ താരങ്ങൾക്കും ട്രോഫികൾ നൽകി.

Post a Comment

أحدث أقدم