മുക്കം:
മുക്കം നഗരസഭ കുറ്റേരിമ്മൽ ഡിവിഷനിൽ കേരള സർക്കാർ മൈനർ ഇറിഗേഷൻ വകുപ്പ് മുഖേന 40 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച തൊട്ടിക്കാട്ടിൽ കുളം എം എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ കൗൺസിലർ എം മധു മാസ്റ്റർ, എൻ ചന്ദ്രൻ മാസ്റ്റർ, ടി കെ സാമി,വിനീഷ് എം,അശോകൻ കുറ്റിയേരിമ്മൽ, ഡോ. ടിസി സൈമൺ തുടങ്ങിയവർ സംസാരിച്ചു.
ഡിവിഷൻ കൗൺസിലർ ബിജുന മോഹനൻ സ്വാഗതവും പ്രജി അമ്പാടി നന്ദിയും പറഞ്ഞു.
കുളത്തിന് സ്ഥലം വിട്ടു നൽകിയ ചേന്നമംഗലൂർ തട്ടാരുതൊടി വീ ഉമ്മർ ഹാജിയുടെയും മണാശ്ശേരി തച്ചോട്ടിൽ കുഞ്ഞൻ മാസ്റ്ററെയും കുടുംബത്തെ ചടങ്ങിൽ ആദരിച്ചു.
إرسال تعليق