തിരുവമ്പാടി :
ആധാരത്തിൽ വിലകുറച്ച് കാണിച്ചതിനാൽ അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്നവർക്ക് തുച്ഛമായ തുക മാത്രം അടച്ച് നിയമനടപടികളിൽ നിന്നും ഒഴിവാകാൻ സുവർണാവസരം.

     ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പദ്ധതി പ്രകാരം 2017 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്വേഷൻ കേസുകളിൽ കുറവ് മുദ്രയിൽ പരമാവധി 60 ശതമാനം വരെയും കുറവ് രജി സ്ട്രേഷൻ ഫീസിൽ 75 ശതമാനം വരെയും ഇളവ് ലഭിക്കുന്നതാണ്.


         2017 ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31 വരെ കാലയളവിലെ അണ്ടർ വാല്വേഷൻ കേസുകളിൽ കുറവ് രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കിയതോടൊപ്പം കുറവുമുദ്രയുടെ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തിൽ കുറവുമുദ്രയുടെ 50 ശതമാനം തുക മാത്രം അടച്ച് മേൽ കാലയളവിലെ കേസുകൾ തീർപ്പാക്കാവുന്നതാണ്.


         മേൽ പറഞ്ഞ പദ്ധതിയുടെ ആനുകൂല്യം പരമാവധി പൊതുജനങ്ങൾക്ക് ലഭ്യമാക്കി 

തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിലെ അണ്ടർവാല്വേഷൻ കേസുകൾ തീർപ്പാക്കുന്നതിനായി ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) മാർച്ച് 24 ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് 1മണിവരെ

 കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് പ്രത്യേക അദാലത്ത് നടത്തും.

 അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്നവർ ഈ അദാലത്തിൽ പങ്കെടുക്കണമെന്നും മേൽ പറഞ്ഞ പദ്ധതിയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും തിരുവമ്പാടി സബ് രജിസ്ട്രാർ അറിയിക്കുന്നു.

       രജിസ്ട്രേഷൻ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ
 pearl.registration. kerala.gov.in-know your Document undervalued or not
 എന്ന ലിങ്ക് മുഖേന തങ്ങളുടെ ആധാരം അണ്ടർവാല്വേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ആർക്കും സ്വയം പരിശോധിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി തിരുവമ്പാടി സബ്ബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുക. 
ഫോൺ 0495 2255030

Post a Comment

أحدث أقدم