തിരുവമ്പാടി: മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തമാക്ത ഗ്രാമമായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ്റ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ പ്രഖ്യാപനം നടത്തി.
ശുചിത്തോത്സവം പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിതവിദ്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഹരിത സാക്ഷ്യപത്രങ്ങൾ നേരെത്തെ കൈമാറിയിരുന്നു. ശുചിത്വ സംവിധാനങ്ങൾ ഒരുക്കിയ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയത്.
എല്ലാ സ്ഥാപനങ്ങളിലും അങ്ങാടികളിലും പൊതുയിടങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി ബിന്നുകൾ സ്ഥാപിക്കുകയും പുല്ലൂരാംപാറ, പുന്നക്കൽ എന്നീ അങ്ങാടികൾ ഹരിത ടൗണുകളായി പ്രഖ്യാപിക്കുകയും ചെയ്തു.
തിരുവമ്പാടിയെ മാലിന്യ മുക്ത ഗ്രാമമായി നിലനിർത്തുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തല എംഫോഴ്സ്മെൻ്റ് സ്ക്വോഡ് ഇടക്കിടെ സ്ഥാപനങ്ങളും, അങ്ങാടികളും, പൊതുയിടങ്ങളും പരിശോധനടത്തുകയും മാലിന്യം പൊതു യിടങ്ങളിൽ തള്ളുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ഗ്രാമത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മികച്ച ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ തിരുവമ്പാടി ഹെൽത്ത് ഇൻസ്പക്ടർ സുനീർ മുത്താലം, നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ മരിയ,ലിറ്റി സെബാസ്റ്റ്യൻ,ഗ്ലാഡി സിറിൽ,
മുഹമ്മദലി ഉള്ളാട്ടിൽ, അരുൺ ആൻഡ്രൂസ്, നിധിൻ, ടീം സ് ഓഫ് നെല്ലാനിച്ചാൽ തുടങ്ങിയവരെ മെമൻ്റോ നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ വി.പി ജമീല,ലിസി മാളിയേക്കൽ, റംല ചോലയ്ക്കൽ, രാജു അമ്പലത്തിങ്കൽ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് ബൈജു ജോസ്, മുഹമ്മദലി കെ.എം,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജു കെ.എസ്, അസി.സെക്രട്ടറി ബൈജു തോമസ്, പ്രീതി രാജീവ്,ഗണേഷ് ബാബു, റോബർട്ട് നെല്ലിക്ക തെരുവ്, കെ.പി രമേശൻ, ഷാജി ആലക്കൽ തുടങ്ങിയവർ സംസാരിച്ചു
إرسال تعليق