നരിക്കുനി:
ടിപി കേളുക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് പിടിഎ റഹീം നിർവഹിച്ചു.

ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കോമ്പിലാട്, മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ, കെ പി മോഹനൻ മാസ്റ്റർ, പി ഐ വാസുദേവൻ നമ്പൂതിരി, വി വി രാജൻ, വി. ഇല്ല്യാസ്, അപ്പു നായർ എന്നിവർ സംസാരിച്ചു. ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിർധനരായ രോഗികൾക്ക് ചികിത്സാസഹായ ധനവും ഈ വർഷം കാറ്റലിസ്റ്റിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉള്ള സ്കോളർഷിപ്പ് വിതരണവും നടത്തി. ടി പി കേളുക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി പി റൂബിഷ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ഷറഫുന്നിസ നന്ദിയും അറിയിച്ചു.

Post a Comment

أحدث أقدم