കോഴിക്കോട് : താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നു. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 

കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.


എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. 

ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളില്‍ മാത്രമാണ് അഞ്ച് വിദ്യാര്‍ഥികളെ കാണാന്‍ സാധിച്ചിട്ടുള്ളൂ. എസ്എസ്എല്‍സി പരീക്ഷക്ക് ശേഷമാകും വിദ്യാര്‍ഥികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുക. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ നീക്കമുണ്ടെങ്കില്‍ അതും പരീക്ഷ കഴിഞ്ഞതിന് ശേഷം മാത്രമാകും. വിദ്യാര്‍ഥികള്‍ മാത്രം ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Post a Comment

أحدث أقدم