തിരുവനന്തപുരം:
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

 പെന്‍ഷന്‍ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെഎസ്ആര്‍ടിസിക്ക് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍, ഇതിനകം 1572.42 കോടി രൂപ നല്‍കി. ബജറ്റ് വകയിരുത്തലിനെക്കാള്‍ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

Post a Comment

أحدث أقدم