ഓമശ്ശേരി:
അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ്‌ റമദാൻ സംഗമവും പെരുന്നാൾ കിറ്റ്‌ വിതരണവും മാർച്ച്‌ 29 ന്‌(റമദാൻ 28 ശനി)രാവിലെ 9 മണിക്ക്‌ അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടത്താൻ അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ്‌-യൂത്ത്‌ ലീഗ്‌-എം.എസ്‌.എഫ്‌ സംയുക്ത പ്രവർത്തക യോഗം തീരുമാനിച്ചു.വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ മാർച്ച്‌ 21 ന്‌ വെള്ളി രാത്രി 9.30ന്‌ അമ്പലക്കണ്ടി ടൗണിൽ നൈറ്റ്‌ അലർട്ട്‌ സംഘടിപ്പിക്കാനും തീരുമാനിച്ചു.

അമ്പലക്കണ്ടി മദ്‌റസയിൽ ചേർന്ന യോഗത്തിൽ ടൗൺ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ വി.സി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.വാർഡ്‌ മുസ്‌ ലിം ലീഗ്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി പ്രാർത്ഥന നടത്തി.ടൗൺ മുസ്‌ലിം ലീഗ്‌ ജന.സെക്രട്ടറി പി.സുൽഫീക്കർ മാസ്റ്റർ സ്വാഗതവും സെക്രട്ടറി മജീദ്‌ പാച്ചൂസ്‌ നന്ദിയും പറഞ്ഞു.

തടായിൽ അബു ഹാജി,തടായിൽ മുഹമ്മദലി,പഞ്ചായത്ത്‌ എം.എസ്‌.എഫ്‌.പ്രസിഡണ്ട്‌ യു.കെ.ശാഹിദ്‌,വി.സി.ഇബ്രാഹീം,ഡോ:യു.അബ്ദുൽ ഹസീബ്‌,പി.പി.നൗഫൽ,യു.കെ.അബ്ദുൽ അസീസ്‌ മുസ്‌ലിയാർ,സി.വി.ഹുസൈൻ,ഇ.കെ.മുഹമ്മദ്‌ പാറമ്മൽ,കെ.ടി.സലാം,ബഷീർ മാണിക്കഞ്ചേരി,കുഴിമ്പാട്ടിൽ ചേക്കു(വേങ്ങര),മഠത്തിൽ ഇബ്രാഹീം,സലാം തടായിൽ,ശമീർ ചേറ്റൂർ,അബ്ദുൽ ഖാദർ പേവിൻ തൊടിക,സലീം കുഴിമ്പാട്ടിൽ,ഷാനു തടായിൽ,പി.ടി.ഹിജാസ്‌,കെ.മുഹമ്മദ്‌ സഹൽ,കെ.എം.മുഹമ്മദ്‌ ഖൈസ്‌,കെ.മുഹമ്മദ്‌ സുഫിയാൻ,എം.സി.മുഹമ്മദ്‌ ജബീൽ,സി.മുഹമ്മദ്‌ ഷാമിൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ:അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ്‌ പെരുന്നാൾ കിറ്റിന്റെ ഫണ്ടുൽഘാടനം തടായിൽ അബു ഹാജി തുക കൈമാറി നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم