കൂടരഞ്ഞി :

കർഷകരെയും ഭവന രഹിതരെയും അതിദരിദ്രരെയും ചേർത്തു പിടിച്ചു കൊണ്ട് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അവതരിപ്പിച്ചു.

 പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. പശ്ചാത്തല മേഖലയിലും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ത്വരിത ഗതിയിലുള്ള വളർച്ച രേഖപ്പെടുത്തിയ കാലയളവാണ്  ഈ ഭരണസമിതിയുടെത് എന്ന് ബഡ്ജറ്റിന്റെ ആമുഖപ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് സൂചിപ്പിച്ചു..

 ഭവന നിർമ്മാണത്തിന് 5,01,64,000 ലക്ഷം രൂപ  വകയിരുത്തി.  ഉദ്പാദന മേഖലയ്ക്ക്  10611648 രൂപയും സേവന മേഖലയ്ക്ക് 7,79,83845 രൂപയും പശ്ചാത്തല മേഖലയ്ക്ക്  1,99,78000
 രൂപയും വകയിരുത്തി. മൊത്തം 25,56,17915 രൂപ വരവും 25,22,2000 0 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്ഥിരം സമിതി അധ്യക്ഷരായ വി. എസ്. രവീന്ദ്രൻ, റോസിലി ജോസ്,  ജെറീന റോയി, അംഗങ്ങളായ ബോബി ഷിബു, എൽസമ്മ ജോർജ്ജ്,  സീന ബിജു, ബിന്ദു ജയൻ,  ബാബു മൂട്ടോളി , ജോണി വാളിപ്ലാക്കൽ,ജോസ് തോമസ് മാവറ, മോളി തോമസ്, വി. എ. നസീർ, സെക്രട്ടറി സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്, ഖാലിദ് എം. കെ., ഷൈലജ കെ. സി. എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم