താമരശ്ശേരി: 
ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധത്തിനെതിരെ ഇരകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എസ്.ഡി.പി.ഐ സമര പന്തലിലേക്ക് ഐക്യദാർഢ്യ  റാലി നടത്തി 

മനുഷ്യന്റെ മൗലിക അവകാശങ്ങൾ ആയ ശുദ്ധ വായുവും ശുദ്ധജലവും  മലിന പെടുത്തി കൊണ്ട് പ്രസ്തുത കമ്പനി നിയമങ്ങൾ  ലംഘിച്ചു നിർബാന്ധം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഇതിനെതിരെ ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതി നടത്തുന്ന  സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി. ഐ താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക്  റാലി നടത്തി,സിദ്ധീഖ് ഈർപൊണ, നൗഫൽ വാടിക്കൽ, ഹക്കീം കാരാടി,സുബൈർ ചുങ്കം എന്നിവർ റാലിക്ക് നേതൃത്വം നൽകി 

SDPI തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി ടി അഷ്‌റഫ്‌ SDPI കൊടുവള്ളി മണ്ഡലം കമ്മറ്റി അംഗം സിദ്ധീഖ് കരുവംമ്പോയിൽ, സലീം കാരാടി, സിദ്ധീഖ് ഈർപോണ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم