കൂടത്തായി : കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴിമാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ നിന്നും പുറത്ത് വിടുന്ന അസഹ്യമായ ദുർഗന്ധത്തിനും ഇരുതുള്ളി പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കി മലീമസമാക്കുന്നതിനെതിരെയും കൂടത്തായി അമ്പലമുക്കിൽ ഇരുതുള്ളി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഫ്രഷ്കട്ട് വിരുദ്ധ ജനകീയ പ്രക്ഷോഭ സമരപ്പന്തലിലേക്ക് 10ാം ദിവസത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് കമ്മറ്റി സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക് മാർച്ച് സംഘടിപ്പിച്ചു. 
പുഷ്പാകരൻ നന്ദൻസ് അധ്യക്ഷം വഹിച്ചു.

  വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് പ്രസിഡണ്ട് എ.കെ. കാദിരി ഹാജി ഐക്യദാർഡ്യ സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി സത്താർ പുറായിൽ മുഖ്യപ്രഭാഷണം നടത്തി, കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂൾ അധ്യാപകൻ സുധേഷ് വി , അനിൽ മാസ്റ്റർ, വി.കെ. ഇമ്പിച്ചി മോയി, എന്നിവർ സംസാരിച്ചു.

ഇബ്രാഹീം വിസി, കെ.വി.യൂസഫ്, മജീദ് കെ. പി.കെ. ഇബ്രാഹീം,  പ്രതീഷ് പി.പി, നവാസ് എം. മൊയ്തീൻ കെ.കെ., ജയചന്ദ്രൻ, മനു കുര്യാക്കോസ്, എന്നിവർ കൂടത്തായിൽ നിന്നും അമ്പലമുക്കിലേക്ക് നടന്ന റാലിക്ക് നേതൃത്വം നൽകി.

 സമരസമിതി ട്രഷറർ മുജീബ് കുന്നത്ത് കണ്ടി സ്വാഗതവും അജ്മൽ എ കെ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم