തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ചിലമ്പൊലി' 24 സംഘടിപ്പിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് പരീഷ് ഹാളിൾ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നടത്തി.
സി ഡി.പി. ഒ വി പി തസ്ലീന
മുഖ്യാഥിതിയായി. സേക്രഡ് ഹാർട്ട് ഫെറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ സാന്ത്വന സന്ദേശം നൽകി.
വൈസ് പ്രസി ഡന്റ് കെ എ അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, മുഹമ്മദലി കെ.എം, മേഴ്സി പുള്ളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മഞ്ജു ഷിബിൻ,അപ്പു കോട്ടയിൽ, ലിസി സണ്ണി, ബീന പി, രാധ മണി, ഷൗക്കത്തലി കെ.എം, കെ.ഡി, ഷൈനി ബെന്നി, ഐ.സി.ഡി എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ ,ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം,സിസ്റ്റർ സെലി,ജോഷി ചെറിയാൻ, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി. പരിപാടികൾക്ക് അങ്കണവാടി വർക്കർമാർ നേതൃത്വം നൽകി.
പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. അൻപതോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.
إرسال تعليق